Headlines
Loading...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യചെയ്ത നിലയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യചെയ്ത നിലയില്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണ് തേജസിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ക്വാർട്ടേഴ്സിനുള്ളിൽ ഞായറാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യക്തിപരമായ ചില കാരണങ്ങളാലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പും ക്വാർട്ടേഴ്സിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

വർഷങ്ങളായി ഗവർണർക്കൊപ്പമുള്ള ഡ്രൈവറായിരുന്നു തേജസ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചേർത്തലയിലേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)