Headlines
Loading...
ജി സുധാകരനെതിരെ അച്ചടക്കനടപടി; 'പരസ്യശാസന'

ജി സുധാകരനെതിരെ അച്ചടക്കനടപടി; 'പരസ്യശാസന'

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ മുന്‍ മന്ത്രി ജി സുധാകരന് പരസ്യശാസന നല്‍കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് കമ്മിറ്റിയില്‍ അംഗീകരിക്കുകയായിരുന്നു.

നടപടി ക്രമങ്ങള്‍ മൂന്നാം ഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ താക്കീത്, ശാസന, പരസ്യശാസന എന്നിങ്ങനെയാണ് നടപടി ക്രമങ്ങള്‍. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എളമരം കരീമും കെ.ജെ.തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. അതേസമയം, റിപ്പോര്‍ട്ടില്‍ നടപടി നിര്‍ദേശിച്ചിരുന്നില്ല.