national
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; പത്ത് കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ പത്ത് കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. അഹമ്മദ് നഗര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീ പടര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യകതമല്ല. അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭോസ്‌ലെ ആണ് വിവരം പുറത്ത് വിട്ടത്. 'തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന 17 കൊവിഡ് രോഗികളില്‍ പത്ത് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു' എന്നും കളക്ടര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സെര്‍ക്യൂട്ടാകാം അപകട കാരണമെന്നും കളക്ടര്‍ വ്യക്തമാക്കി.