Headlines
Loading...
കൗമാരക്കാര്‍ക്കും വാക്സീന്‍; സൈകോവ് ഡി അടുത്ത മാസം മുതൽ നൽകും

കൗമാരക്കാര്‍ക്കും വാക്സീന്‍; സൈകോവ് ഡി അടുത്ത മാസം മുതൽ നൽകും

രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഢ് പിജിമെര്‍. സിറോ  സര്‍വെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. മൂന്നാംതരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല. 

71% കുട്ടികളിലും സിറോ സര്‍വേയില്‍ ആന്റിബോഡി കണ്ടെത്തി. അതേസമയം, 12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം   മുതല്‍ വാക്സീന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സീനായിരിക്കും നല്‍കുക. അമിത വണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നി അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന.