Headlines
Loading...
സിപിഐഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയന്റെ കൊലപാതകം; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

സിപിഐഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയന്റെ കൊലപാതകം; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

പാലക്കാട് സിപിഐഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. പാലക്കാട് മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി കെ മോഹന്‍ദാസാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 50000 രൂപ പിഴയും കെട്ടിവെക്കണമെന്നാണ് കോടതി ഉത്തരവ്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ പടിഞ്ഞാമുറി പവന്‍ എന്ന സുജീഷ് (31), കാരപ്പൊറ്റ കൂടല്ലൂര്‍ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുന്‍ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29)എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മെയ് മൂന്നിനാണ് വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഐഎം പ്രവര്‍ത്തകനായ കെ ആര്‍ വിജയന്‍ കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ചുമണിയോടെ വീടിനുസമീപത്തെ മരണവീട്ടിലേക്ക് പോകുകയായിരുന്ന വിജയനെ സംഘം വഴിയില്‍ തടഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.