Headlines
Loading...
അച്ചടക്കലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അച്ചടക്കലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയ മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നാണ് അച്ചടക്ക നടപടി.

പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെ മത്സരിക്കുന്നതിലൂടെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നിലവിലെ പ്രസിഡന്റുകൂടിയായ മമ്പറം ദിവാകരന്‍ കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.