Headlines
Loading...
കുവൈത്തിൽ 32000 പ്രവാസികളു‌ടെ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ 32000 പ്രവാസികളു‌ടെ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ ഈ കഴിഞ്ഞ 10 മാസത്തിനിടെ 32000 പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസുകൾ റദ്ദാക്കി. ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും വ്യാജ രേഖകൾ നൽകിയവരുടെയും ലൈസൻസുകളാണ് റദ്ദാക്കിയത്. ഇതിനു പുറമെ 2400 കുവൈത്ത് സ്വദേശികളു‌ടെയും ലൈസൻസ് റദ്ദാക്കി. ഇവരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണ്. 

മാനസിക രോ​ഗമുള്ളവർ, കാഴ്ച പരിശോധനയിൽ പരാജയപ്പെട്ട‌വർ തുടങ്ങിയവരു‌ടെ ലൈസൻസുകളാണ് റദ്ദാക്കിയത്.41000 ഡ്രൈവിം​ഗ് ലൈസൻസുകളാണ് കുവൈത്തിൽ കഴിഞ്ഞ 10 മാസത്തിനിടെ പ്രവാസികൾക്ക് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം കുറവാണിത്. ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയതാണ് അനുവദിക്കുന്ന ലൈസൻസുകളു‌ടെ എണ്ണം കുറയാൻ കാരണം.