Headlines
Loading...
പരാതി പറഞ്ഞയാളോട്​​ ഹിന്ദി അറിയണമെന്ന്​ ​കസ്​റ്റമർ കെയർ ജീവനക്കാരൻ ; തമിഴ്​നാട്ടുകാരോട്​ പരസ്യമായി മാപ്പുപഞ്ഞ്​ സൊമോറ്റാ

പരാതി പറഞ്ഞയാളോട്​​ ഹിന്ദി അറിയണമെന്ന്​ ​കസ്​റ്റമർ കെയർ ജീവനക്കാരൻ ; തമിഴ്​നാട്ടുകാരോട്​ പരസ്യമായി മാപ്പുപഞ്ഞ്​ സൊമോറ്റാ

ചെന്നൈ: ​സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രതിഷേധത്തെ തുടർന്ന്​ സൊമാറ്റോ പരസ്യമായി മാപ്പുപറഞ്ഞു. കസ്​റ്റമർ കെയറിൽ വിളിച്ച തമിഴ്​നാട്​ സ്വദേശിയോട്​ സൊമാറ്റോ ജീവനക്കാരൻ പറഞ്ഞ മറുപടിയിൽ പ്രതിഷേധിച്ച്​ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

സംഭവം ഇങ്ങനെ: സെമാറ്റോയിൽ ഓർഡർ ചെയ്​ത ഭക്ഷണം എത്താത്തതിനെ തുടർന്ന്​ തമിഴ്​നാട്​ സ്വദേശി വികാശ്​ കസ്​റ്റമർ കെയറിൽ​ തമിഴിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ ഭാഷ മനസ്സിലാകാത്തതിനെ തുടർന്ന്​ ​സൊമാറ്റോയിൽ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനെത്തുടർന്ന്​ വികാശ്​ തമിഴ്​നാട്ടിൽ തമിഴ്​ഭാഷയിലുള്ള സേവനം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചു. എന്നാൽ സൊമാറ്റോ ജീവനക്കാരൻ എല്ലാവരും കുറച്ച്​ ഹിന്ദി അറിഞ്ഞിരിക്കണമെന്നും അത്​ നമ്മുടെ ദേശീയ ഭാഷയാണെന്നും മറുപടി നൽകി. ഇതി​െൻറ സ്​ക്രീൻ ഷോട്ട്​ വികാശ്​ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോ​െട വലിയ പ്രതിഷേധം ഉയരുകയായിരുന്നു.