
Pathanamthitta
പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ; ഉരുള്‍പൊട്ടലെന്നും സൂചന
പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായി സൂചന. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലും റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കൂടി വെള്ളം കുത്തിയൊഴുകുന്നു.
കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്മീഭവനിൽ സഞ്ജയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത് . ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകർന്നു. ആങ്ങമൂഴി പാലത്തിനു മുകളിലുടെ വെളളം ഒഴുകുന്നു.

കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയുമാണ്.