Headlines
Loading...
അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും'; നെടുമുടി വേണുവിനെക്കുറിച്ച് മഞ്ജു വാര്യർ

അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും'; നെടുമുടി വേണുവിനെക്കുറിച്ച് മഞ്ജു വാര്യർ

നെടുമുടി വേണുവിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. അച്ഛന് സമാന വ്യക്തിത്വമായിരുന്നു തനിക്ക് നെടുമുടി വേണുവെന്ന് മ‍ഞ്ജു വാര്യർ പറഞ്ഞു. എവിടെയോ വായിച്ച ഓർമയിൽ ഞാൻ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു!!' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. മഞ്ജു പറയുന്നു. മഞ്ജു വാര്യരുടെ കുറിപ്പ് അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...

'വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്ന മനുഷ്യൻ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛൻവേഷങ്ങൾക്ക് നെഞ്ചിൽ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാൻ ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികൾ മാത്രം മതി. 

ആ അച്ഛനാണ് ഇപ്പോൾ യാത്രപറഞ്ഞുപോകുന്നത്. 'ദയ'യിൽ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ 'ഉദാഹരണം സുജാത', 'ജാക്ക് ആൻഡ് ജിൽ', ഏറ്റവും ഒടുവിൽ 'മരയ്ക്കാറും' . ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓർമയിൽ ഞാൻ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..

'കൊടുമുടി വേണു!!' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പർവതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓർമയായി മനസിലുണ്ടാകും എന്നും....വേദനയോടെ വിട.