Headlines
Loading...
മറിച്ചിട്ടു പക്ഷെ മത്സരിക്കാനില്ല'; ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എല്‍ഡിഎഫ്

മറിച്ചിട്ടു പക്ഷെ മത്സരിക്കാനില്ല'; ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എല്‍ഡിഎഫ്

ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ്. എസ്ഡിപിഐയുടെ വോട്ട് ലഭിക്കുമോ എന്ന കാരണം കൊണ്ടാണ് എല്‍ഡിഎഫ് വിട്ടുനില്‍ക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ എസ്ഡിപിഐയുമായി ചേര്‍ന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടാലും ഭരിക്കണമെങ്കില്‍ രണ്ട് അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്. എന്നാല്‍ ഇത് അസാധ്യമാണ്. ഇതോടെയാണ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഭൂരിപക്ഷമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് അംഗങ്ങള്‍ പറഞ്ഞത്.

ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരണ സമിതിക്കെതിരെ ഇടത് മുന്നണി അവിശ്വാസ പ്രമേയം പാസാക്കിയിരുന്നു. എസ്ഡിപിഐ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസാക്കിയിരുന്നത്. ചെയര്‍ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. അതേസമയം നാളെ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ അധികാരം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് പറഞ്ഞു.