
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ദുര്‍ബലമായി. അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞു. കുടുതല്‍ മഴമേഘങ്ങള്‍ കരയിലേക്ക് എത്താന്‍ സാധ്യതയില്ല. അതേസമയം വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടര്‍ന്നേക്കാം.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലാതല മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് . ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഒാ്രരോ ടീമുകള്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട് . ഇതുകൂടാതെ 5 ടീമിനെ കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും , പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഇവര്‍ 8 മണിയോടെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തുമെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്.