Headlines
Loading...
കണ്ണൂരിൽ സ്കൂൾ വൃത്തിയാക്കുന്നതിനിടെ നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ സ്കൂൾ വൃത്തിയാക്കുന്നതിനിടെ നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ നാടൻ ബോംബുകൾ കണ്ടെത്തി. ആറളം ഹയർസെക്കന്ററി സ്കൂളിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ശൗചാലയത്തിൽ ഒഴിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് നാട്ടുകാരും അധ്യാപകരം ചേർന്ന് സ്കൂൾ വൃത്തിയാക്കിയത്. ഇതിനിടെയാഅണ് ബോംബുകൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ആറളം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി.