
national
ഞാന്‍ ബിജെപി എംപി, എന്നെ തൊട്ടാല്‍ ഇഡി വിവരം അറിയും; വിവാദ പ്രസ്താവനയുമായി എംപി
പാര്‍ട്ടി ബിജെപി ആയതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ തൊടില്ലെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയില്‍ നിന്നുളള ബിജെപി എംപി സഞ്ജയ് പാട്ടീല്‍. ബിജെപി എംപി ആയതിനാല്‍ തനിക്ക് എതിരെ ഇഡിയുടെ അന്വേഷണം ഉണ്ടാകില്ല എന്നായിരുന്നു പാട്ടീല്‍ പറഞ്ഞത്. പൊതുപരിപാടിക്കിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം. മഹാരാഷ്ട്രയിലെ സാംഗലിയില്‍ നിന്നുളള എംപിയാണ് സഞ്ജയ് പാട്ടീല്‍.
പ്രതിപക്ഷ നേതാക്കളെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡി ഉള്‍പ്പെടെയുളള അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാട്ടീലിന്റെ പരാമര്‍ശം വരുന്നത്. സമാന പ്രസ്താവനയുമായി മറ്റൊരു ബിജെപി നേതാവ് ഹര്‍ഷ്‌വര്‍ധന്‍ പാട്ടീലും മുമ്പ് രംഗത്ത് വന്നിരുന്നു.
ഇപ്പോള്‍ സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും ഇഡിയുടെ അന്വേഷണങ്ങളൊന്നുമില്ലെന്നും ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ശേഷമായിരുന്നു ഹര്‍ഷ് വര്‍ധന്റെ വെളിപ്പെടുത്തല്‍. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് തന്റെ വാക്കുകള്‍ തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നു എന്ന വിശദീകരണവുമായി ഹര്‍ഷ്‌വര്‍ധന്‍ രംഗത്തു വന്നിരുന്നു.