രാജ്യത്തെ ഇന്ധന വില കുതിക്കുന്നു. ഒക്ടോബറില്‍ എല്ലാ ദിവസവും എന്ന നിലയില്‍ വില വര്‍ധിപ്പിക്കുന്ന അവസ്ഥയാണുള്ളത്. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ, ഞായറാഴ്ചയിലെ വില വര്‍ധനയില്‍ തിരുവനന്തപുരം നഗരത്തിന് പുറത്തും ഇടുക്കിയിലെ ഉള്‍ പ്രദേശങ്ങളിലും ഡീസല്‍ വില നൂറ് രൂപ പിന്നിട്ടിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ തിരുവനന്തപുരം നഗരത്തിലും ഇന്ധന വില നൂറ് രൂപ പിന്നിട്ടു.
തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.23 രൂപയാണ്. പെട്രോള്‍ വില 106.70 രൂപയുമായി. കോഴിക്കോട് പെട്രോള്‍ 105.22, ഡീസല്‍ 98.53 രൂപയുമായി.
18 ദിവസത്തിനിടെ സംസ്ഥാനത്ത് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയുമാണ് വര്‍ധിച്ചത്. അതേസമയം, പെട്രോള്‍ വില രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ 110 രൂപയ്ക്ക് മുകളിലെത്തി. സംസ്ഥാനത്ത് 106 രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വിലയുള്ളത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് എണ്ണകമ്പനികളുടെ വാദം.