Headlines
Loading...
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും; നടപടി കേരളത്തിന്റെ ആവശ്യം പരിഗണിച്ച്

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും; നടപടി കേരളത്തിന്റെ ആവശ്യം പരിഗണിച്ച്

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടറുകൂടി ഉയർത്തും. സെക്കന്‍ഡില്‍ 275 ക്യുസെക്‌സ് ജലം അധികം തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ജല നിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്നാടിന്‍റെ നടപടി. ഇതോടെ അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളത്തിന്‍റെ അളവ് 825 ക്യുസെക്സാകും.ഷട്ടർ 30സെന്റിമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് വിടുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിലവിലുള്ള 550ക്യൂമിക്സ് ന് പുറമെ 275ക്യൂമിക്സ് വെള്ളം കൂടി ആകെ 825ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിടുക. 

നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ വെള്ളം മാത്രമായിരിക്കും പെരിയറിൽ ഉയരുക. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ രാവിലെ 7.29 ഓടെ ഉയർത്തിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമാകും പുറത്തേക്ക് ഒഴുക്കിവിടുക.
ഇന്ന് രാവിലെ 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത് 2 ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നത്. 

പ്രദേശത്ത് ചെറിയ തോതില്‍ മഴ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. കൂടുതല്‍ ജലം തുറന്നുവിടുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. നിലവില്‍ അപകട മേഖലയില്ർ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.