thrissur
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എമ്മില്‍ കവര്‍ച്ചാ ശ്രമം; വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
തൃശൂരില്‍ കാനറാ ബാങ്കിന്റെ എ ടി എമ്മില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ചക്ക് ശ്രമം. തിരൂര്‍ കോലഴിയിലെ കാനറാ ബാങ്ക് എ ടി എം ആണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചത്.മോഷണത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടര്‍ സമീപത്തെ കാനയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ വന്നവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഈ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ വരെ കനത്ത മഴയായിരുന്നു ഇതിനിടയിലാകും മോഷണ ശ്രമം നടന്നെതെന്നാണ് പോലീസ് സംശയിക്കുന്നത്. വിയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. എടിഎമ്മിലേയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.