Headlines
Loading...
തലച്ചോറിൽ രക്തസ്രാവം; കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരം

തലച്ചോറിൽ രക്തസ്രാവം; കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരം

തൃശൂർ: കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
 
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബർ ഏഴിനാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തിന് കൊറോണ നെഗറ്റീവാകുകയും ചെയ്തിരുന്നു. ഇന്നലെ നടത്തിയ സ്‌കാനിംഗിലാണ് അദ്ദേഹത്തിന് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയത്. തുടർന്ന് ന്യൂറോ സർജറി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു