Headlines
Loading...
IT | തരൂർ ഐടി പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്ത് തുടരും; നിയമനം ബിജെപി ആവശ്യം തള്ളി

IT | തരൂർ ഐടി പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്ത് തുടരും; നിയമനം ബിജെപി ആവശ്യം തള്ളി

പാർലമെന്റിന്റെ ഐടി സ്ഥിരംസമിതി അധ്യക്ഷനായി കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും നിയമിതനായി. അധ്യക്ഷ സ്ഥാനത്തുനിന്നും തരൂരിനെ നീക്കം ചെയ്യണമെന്ന ബിജെപി എംപിമാരുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നടപടി. 

കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ പെഗാസസ് ചാരസോഫ്റ്റ്വെയർ വിഷയത്തില്‍ ബിജെപി അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയ തരൂരിനെതിരെ ഈ ഘട്ടത്തില്‍ തന്നെ സമിതിക്കുള്ളില്‍ നിന്ന് എതിർപ്പ് ആരംഭിച്ചിരുന്നു. 

ഇതിന്റെ ഭാഗമായി തരൂർ കമ്മിറ്റിയില്‍ വെച്ച് തന്നെ അപമാനിച്ചു എന്നടക്കം ആരോപണങ്ങളുന്നയിച്ച് സമിതി അംഗവും ബിജെപി നേതാവുമായ നിഷികാന്ത് ദുബെ തരൂരു നീക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയിരുന്നു.