Silk Smitha | സില്‍ക്ക് സ്മിതയുടെ ഓര്‍മ്മകള്‍ക്ക് കാല്‍ നൂറ്റാണ്ട്
ഒരു കാലത്ത് മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങളിലെ മായാത്ത രൂപമായിരുന്നു സില്‍ക്ക് സ്മിത. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു ചലച്ചിത്ര നടിയാകാന്‍ സില്‍ക്കിന് സാധിച്ചു. വ്യക്തിപരമായ സംഘര്‍ഷങ്ങളുടെ ഫലമായി അവസാനം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അത്മഹത്യ ചെയ്യുകയായിരുന്നു സില്‍ക്ക് സ്മിത.

- ഓര്‍മ്മകളിലെ സില്‍ക്ക്
വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണിയായിരുന്നു സില്‍ക്ക് സ്മിത. മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്ന താരം. ഒടുവില്‍ ആരോടും ഒന്നും പറയാതെ മരണത്തിലേക് സ്വയം നടന്നകന്നപ്പോള്‍ സില്‍ക്കിന് മാത്രമല്ല സിനിമാ ലോകത്തിത്തിന് തന്നെ തീരാ നഷ്ടമായി.
വിജയലക്ഷ്മിയില്‍ നിന്നും സില്‍ക്ക് സ്മിതയിലേക്ക്
സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്കിന്റെ ജീവിതം. 1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിലാണ് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് എട്ടു വയസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി. ഒരു നടിയുടെ ടച്ച് അപ് ആര്‍ടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു.
സംവിധായകനും നടനുമായ വിനു ചക്രവര്‍ത്തിയാണ് വിജയലക്ഷ്മിയുടെ യാത്ര സില്‍ക്ക് സ്മിതയിലേക്ക് കൊണ്ടെത്തിച്ചത്. 1980 ല്‍ തമിഴില്‍ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് ജീവിതം മാറ്റിമറിച്ചത്. സില്‍ക്കെന്ന ചാരായ വില്‍പനക്കാരിയായി വിജയലക്ഷ്മി അരങ്ങ് തകര്‍ത്തു. ആ ചിത്രത്തിന് ശേഷം സില്‍ക്ക് സ്മിത എന്ന പേര് സ്വീകരിക്കുകയായിരുന്നു താരം.

- താരപരിവേഷത്തിലേക്ക്
വണ്ടിച്ചക്രം വിജയമായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തി. എന്നാല്‍ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു. ശ്രദ്ദേയമായ രൂപവും ലൈംഗിക ആകര്‍ഷണവുംസൗത്ത് ഇന്ത്യന്‍ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിത വാഴ്ത്തപ്പെട്ടു.
1982ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ 'മൂണ്‍ട്രു മുഖം'ആണ് സില്‍ക്ക് സ്മിതയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.ബോള്‍ഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും താരം തിളങ്ങി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ചിത്രത്തിലെ നായക നടന്മാര്‍ ഏത് സൂപ്പര്‍ സ്റ്റാറുകളായാലും അതില്‍ സില്‍ക്കിന്റെ ഒരു ഗാന രംഗം ഉറപ്പായിരുന്നു.

- 17 വര്‍ഷക്കാലം നീണ്ടുനിന്ന അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. സകലകലാവല്ലഭന്‍, മൂന്നാം പിറയ്, പായൂം പുലി, തങ്ക മകന്‍ എന്നീ ചിത്രങ്ങള്‍ എന്നും ഓര്‍മിപ്പിക്കുന്നതാണ്.
വിനു ചക്രവര്‍ത്തിയും ഭാര്യ കരണയുമാണ് സ്മിതയുടെ വളര്‍ച്ചക്ക് പിന്നില്‍. കര്‍ണ സ്മിതയെ ഇംഗ്ലീഷ് പഠിപ്പിച്ചു. ഡാന്‍സും അഭിനയവും പഠിക്കാന്‍ സൗകര്യം ഒരുക്കി. വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അതിശയിപ്പിച്ചിരുന്നു.

- ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തുകയായിരുന്നു.
ആദ്യകാലം
ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം (അവൾക്ക് ഏകദേശം 10 വയസ്സുള്ളപ്പോൾ) അവൾ സ്കൂൾ വിട്ടുപോയി.

- വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന അവരുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചതിനാൽ കുടുംബം വളരെ ചെറുപ്പത്തിൽത്തന്നെ അവരെ വിവാഹം കഴിച്ചയക്കുകയും ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ താമസിയാതെ അവർ ഭർതൃഗ്രഹത്തിൽനിന്ന് ഓടിപ്പോകുകയും ചെയ്തു.