national
രാജ്യത്ത് കൊവിഡ് രോഗികൾ വർധിക്കുന്നു; പുതുതായി 31,923 കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 31,923 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 282 പേർ കൊവിഡ് ബാധിതരായി മരണപ്പെട്ടു. നിലവിൽ 3,01,604 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്.
അതേസമയം, 187 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇന്നലെ ദിവസം 31,990 പേർ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 71 ലക്ഷത്തിന് മുകളിൽ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 83 കോടി 39 ലക്ഷം കവിഞ്ഞു.