Headlines
Loading...
വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ബെംഗളുരു: വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളുരുവിലെ അന്നപൂര്‍ണേശ്വരി നഗറില്‍ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയെ മൃഗീയമായി കുത്തിക്കൊന്ന കേസിൽ പ്രതിയായ കന്തരാജു(40)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയായ രൂപ ജിഎച്ച്‌(32) നെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് കന്തരാജുവിൽ നിന്നും സ്ക്രൂഡ്രൈവര്‍, കത്തി, രണ്ട് മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ഒന്നിച്ചു താമസിക്കുന്ന അന്നപൂര്‍ണേശ്വരിനഗറിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ രൂപയുടെ മൃതദേഹം കണ്ടെത്തിയത്.

രൂപയുടെ സഹോദരിയായ ലത എച്ച്‌ജി അന്നപൂര്‍ണേശ്വരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്തരാജുവിനെ അറസ്റ്റ് ചെയ്തത്. രൂപയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ കഴുത്തില്‍ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടായിരുന്നുവെന്ന് സഹോദരി പോലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നാണ് കന്തരാജു ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.