Headlines
Loading...
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി മാത്രം

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി മാത്രം

ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായെ ഉണ്ടാകുവെന്ന് കെഎസ്ആര്‍ടിസി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് സാധാരണ സര്‍വ്വീസുകള്‍ ഉണ്ടാവില്ലെന്ന പ്രഖ്യാപിച്ചത്. അവശ്യ സര്‍വ്വീസുകള്‍ വേണ്ടിവന്നാല്‍ ആരംഭിക്കും. 

അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടുകളില്‍ സര്‍വ്വീസുകള്‍ ഉണ്ടാകും. പൊലീസ് അകമ്പടിയോടെ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ ഉണ്ടാകുമെന്നും അറിയിച്ചു. 27ന് വൈകിട്ട് 6 മണിക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും സ്റ്റേ സര്‍വ്വീസുകളും ഉണ്ടായിരിക്കും. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സുകളേയും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.