Headlines
Loading...
പുതിയ ഹരിത കമ്മിറ്റിയെ മുസ്ലീംലീഗ് പ്രഖ്യാപിച്ചു

പുതിയ ഹരിത കമ്മിറ്റിയെ മുസ്ലീംലീഗ് പ്രഖ്യാപിച്ചു

മുസ്ലീംലീഗ് സംസ്ഥാന നേതൃയോഗ തീരുമാന പ്രകാരം വിവിധ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തി ഹരിത ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.

പ്രസിഡന്റായി ആയിശ ബാനു പി.എച്ച് (മലപ്പുറം)നെയും വൈസ് പ്രസിഡന്റുമാരായി നജ്വ ഹനീന (മലപ്പുറം) ഷാഹിദ റാശിദ് (കാസര്‍ഗോഡ്) 
അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖ് (കണ്ണൂര്‍) നെയും സെക്രട്ടറിമാരായി.

 അഫ്ഷില (കോഴിക്കോട്) ഫായിസ. എസ് (തിരുവനന്തപുരം) അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും ട്രഷററായി നയന സുരേഷ് (മലപ്പുറം) നെയും തെരഞ്ഞെടുത്തു.