
kerala
കൊവിഡ് മരണനഷ്ടപരിഹാരം; അപേക്ഷ നല്‍കേണ്ടത് കളക്ടര്‍ക്ക്, മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. നേരത്തെ കൊവിഡ് ബാധിച്ചുമരിച്ചവര്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്കാന് കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലണ് സംസ്ഥാനത്തെ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റ് നല്കാന് എല്ലാ ജില്ലകളിലും സമിതികള്‍ രൂപീകരിക്കും. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മെഡിസിന് വിഭാഗം മേധാവി, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളായിരിക്കും.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ജില്ലാകളക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇ-ഹെല്‍ത്ത് കേരളയുടെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ പത്ത് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു തുടങ്ങാം. തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന മരണ രജിസ്ട്രേഷന് നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷകളില്‍ മുപ്പത് ദിവസത്തിനകം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തീരുമാനം എടുക്കണം. വിവിധ തലങ്ങളിലെ പരിശോധകള്‍ക്ക് ശേഷമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക.
കൊവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങള് കൊവിഡ് മരണങ്ങളായി കണക്കാക്കണമെന്നാണ് കേന്ദ്രനിര്ദേശിച്ചിരുന്നു. കൊവിഡ് ബാധിച്ചിരിക്കെ ആത്മഹത്യ ചെയ്തവരെയും കൊവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ കാല്‍ലക്ഷത്തോളം കൊവിഡ് മരണങ്ങളാണ് ഉള്ളത്. പുതിയ മാര്‍ഗേരഖ പ്രകാരമുള്ള മരണങ്ങളും മുന്‍പ് രേഖപ്പെടുത്താത്ത മരണങ്ങളും ചേര്‍ക്കുമ്പോള്‍ ഇത് മുപ്പത്തിഅയ്യായിരം കടക്കും