Palakkad
വാളയാർ ഡാമിൽ കാണാതായ 3 വിദ്യാർഥികളുടെയും മൃതദേഹം കണ്ടെടുത്തു
പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കാണാതായ 3 വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെടുത്തു. കോയമ്പത്തൂര്‍ കാമരാജ് നഗര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേഷ്, സുന്ദരാപുരം സ്വദേശികളായ ആന്റോ(16), സഞ്ജയ് (16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്‌നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂര്‍ മേഖലയില്‍ ഇവര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ചെളിയില്‍ കുടുങ്ങിയ മൂന്ന് പേരും മുങ്ങിത്താഴ്‌ന്നു. കോയമ്പത്തൂര്‍ ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളി ടെക്നിക്കിലെ വിദ്യാര്‍ഥികളാണ് മൂന്നുപേരും
NEWS HIGHLIGHT: The bodies of 3 missing students were found in Walayar Dam
[ www.livetodaymalayalam.in ]