
gulf update
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം
ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാൻ അനുമതി. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ യാത്രാ നിബന്ധനയായി പരിശോധിക്കില്ലെന്നും പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യയ്‍ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വിസകളില്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. താമസ, സന്ദര്‍ശക, തൊഴില്‍ വിഭാഗങ്ങളില്‍ അടുത്തിടെ നല്‍കിയ ഇ-വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാമെന്നും ഇതിന് പ്രത്യേക മുന്‍കൂര്‍ അനുമതിയുടെയോ രജിസ്‍ട്രേഷന്റെയോ ആവശ്യമില്ലെന്നും എയര്‍ അറേബ്യ അറിയിച്ചു