Headlines
Loading...
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെ വിടാതെ പിന്തുടർന്ന് പ്രതിപക്ഷം. ഇന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാതിരിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും.

ഇന്നലെയും വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കറും നിയമമന്ത്രിയും വ്യക്തമാക്കി.