kasaragod
കാസര്‍കോട്ടും ഐഎന്‍എല്ലുകാരുടെ കൂട്ടത്തല്ല്; ചിതറിയോടി; സംഘര്‍ഷം
കാസര്‍കോട്∙ ഐഎന്‍എല്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തിനിടെ സംഘര്‍ഷം. കാസിം ഇരിക്കൂര്‍, വഹാബ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി യോഗം ചേർന്നത്. ഇതിനിടെയാണ് കാസിം ഇരിക്കൂർ വിഭാഗം വഹാബ് വിഭാഗത്തെ നേരിടുന്ന സാഹചര്യം ഉണ്ടായത്.
രണ്ട് പൊലീസുകാർ മാത്രമാണു സ്ഥലത്തുണ്ടായിരുന്നത്. എൺപതോളം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തി. അംഗത്വ വിതരണവുമായി ബന്ധപ്പെട്ടാണു തർക്കവും സംഘർഷവും ഉണ്ടായത്. എല്ലാവർക്കും അംഗത്വം കൊടുക്കണമെന്നായിരുന്നു ഒരു വിഭാഗക്കാരുടെ ആവശ്യം . എന്നാൽ അത് അംഗീകരിക്കാൻ മറ്റുള്ളവർ തയാറായില്ല. യോഗത്തിൽ ഉണ്ടായിരുന്ന ഒരു കൂട്ടർ പുറത്തുനിന്നു മുദ്രാവാക്യം വിളികളുമായി വന്നവരെ നേരിടുന്ന സാഹചര്യമുണ്ടായി.