Headlines
Loading...
കണ്ണൂർ പൊതുവാച്ചേരിയില്‍ മൃതദേഹം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ

കണ്ണൂർ പൊതുവാച്ചേരിയില്‍ മൃതദേഹം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ

കണ്ണൂർ പൊതുവാച്ചേരിയില്‍ മൃതദേഹം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. പൊതുവാച്ചേരിയില്‍ മണിക്കീൽ അമ്പലം റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസംമുമ്പ്‌ ചക്കരക്കല്ലിൽനിന്ന്‌ കാണാതായ ഇ പ്രജീഷിന്റെതാണ് മൃതദേഹം എന്നാണ് സൂചന. പ്രജീഷിനായുള്ള തിരച്ചിലിൽ ഇദ്ദേഹത്തിന്റെ ചെരുപ്പ് ചക്കരക്കൽ കുട്ടിക്കുന്നുമ്മൽമെട്ടയ്ക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്ന് പ്രദേശത്ത് പോലീസും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രജീഷിന്റെതു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.