Headlines
Loading...
'ഇ-ബുള്‍ജെറ്റ് വിവേകമില്ലാത്തത് കൊണ്ട് പരാക്രമം കാണിച്ചു';പഴയ 'വെല്ലുവിളി' വൈറലായതിന് പിന്നാലെ മല്ലു ട്രാവലറുടെ വിശദീകരണം

'ഇ-ബുള്‍ജെറ്റ് വിവേകമില്ലാത്തത് കൊണ്ട് പരാക്രമം കാണിച്ചു';പഴയ 'വെല്ലുവിളി' വൈറലായതിന് പിന്നാലെ മല്ലു ട്രാവലറുടെ വിശദീകരണം

വാഹനം മോഡിഫൈ വിവാദവുമായി ബന്ധപ്പെട്ട പഴയ വെല്ലുവിളി വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍. വൈറലായ വീഡിയോ ഒരു വര്‍ഷം മുന്‍പുള്ളതാണെന്നും മോഡിഫൈ ചെയ്ത വാഹനം കേരളത്തില്‍ ഉപയോഗിക്കാറില്ലെന്നും മല്ലു ട്രോവലര്‍ വിശദീകരണത്തില്‍ പറയുന്നു. നേരത്തെ ലൈവില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാതെയാണ് പുതിയ വീഡിയോ. കേരളത്തിലെ നിരത്തുകള്‍ക്ക് വേണ്ടിയല്ല താന്‍ വാഹനം മോഡിഫൈ ചെയ്തിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഇ-ബുള്‍ജെറ്റ് സഹോദരന്മാരെ അനിയന്മാരെ പോലെയാണ് കാണുന്നതെന്നും അവര്‍ വിവേകമില്ലാതെ പരാക്രമം കാണിച്ചെന്നും മല്ലു ട്രാവലര്‍ പറയുന്നു. 'നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മിണ്ടാതിരിക്കണം. അവരുടെ ഭാഗത്ത് തെറ്റുണ്ട്. കേരളം കത്തിക്കും ആത്മഹത്യ ചെയ്യും എന്നല്ല അപ്പോള്‍ പറയേണ്ടത്. ടി.വി ചാനലുകളും പത്ര മാധ്യമങ്ങളും വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. എന്നെപ്പറ്റി തന്നെ ഒരു ചാനലും അത്തരത്തില്‍ ഒരു വാര്‍ത്ത കൊടുത്തിട്ടുണ്ട്. എംവിഡി ഡിപാര്‍ട്ട്‌മെന്റിന് വിഷയത്തില്‍ ഞാന്‍ വിശദീകരണം നല്‍കിയതാണ്.' അദ്ദേഹം പറഞ്ഞു.

മല്ലു ട്രാവലറിന്റെ വൈറലായ പഴയ വീഡിയോയില്‍ പറയുന്നത്. വണ്ടി ഞാൻ മോഡിഫിക്കേഷൻ ചെയ്യും, ഞാൻ ചെയ്യും. എന്താ ഞാൻ പൈസ കൊടുത്ത് വാങ്ങിച്ചിട്ട് ടാക്സും കൊടുത്തും വാങ്ങിച്ചിട്ട് മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ. പോയി പണി നോക്കാൻ പറയ്. നാട്ടില് വന്നിട്ട് പച്ചക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നടത്ത് വെച്ച് കാണാം. ആമിന(ബൈക്ക്) എറണാകുളത്തിന്ന് എടുത്ത് വരുമ്പോ പൊക്കുന്ന എം.വി.ഡിയാകും കേരളത്തിൻറെ ചരിത്രത്തിലെ ഏറ്റവും നാണംക്കെടുന്നവൻ. ഞാനാ വണ്ടി എറണാകുളത്തിന്ന് ഓട്ടീട്ട് തന്നെ വരും. ആ വണ്ടിയുടെ എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. കസ്റ്റമൈസിഡ് മോഡിഫിക്കേഷൻ. അഞ്ചു രാജ്യങ്ങളിൽ ഓടീട്ട് പിടിച്ചിട്ടില്ല. എന്നിട്ട് കേരളത്തിലെത്തീട്ട് പിടിച്ച് കഴിഞ്ഞാല് പിന്നെ അയ്ന് ഞാനെന്താ പറയണ്ടത്. സേഫ്റ്റിയാണെങ്കിൽ ഇത്രയും രാജ്യങ്ങളിൽ ഓടിയിട്ട് എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇത്രേം ടെറൈനിലും ക്ലൈമറ്റിലും ഓടീട്ട് എനിക്ക് ഒരു സേഫ്റ്റി പ്രശ്നങ്ങളുമുണ്ടായിട്ടില്ല. നമ്മളത് കസ്റ്റമൈസ് ചെയ്യുന്നത് More comfort more safetyക്ക് വേണ്ടിയാണ്. എന്നിട്ട് ആ വണ്ടി എന്തെങ്കിലും മോഡിഫിക്കേഷൻ എന്നും പറഞ്ഞ് എം.വി.ഡി കൈക്കാണിച്ച് പിടിച്ചു ഫൈനിട്ട് കഴിഞ്ഞാല് പിന്നെ തീർന്നു അതോടെ.

നിങ്ങളെല്ലാരും എന്നെ ട്രാൻസ്പോർട്ട് മിനിസ്റ്റർ ആക്കി തരോ കേരളത്തിലെ. അടുത്ത ഇലക്ഷനിൽ ഞാൻ നിന്നാല്. നിങ്ങളെന്നെ ട്രാൻസ്പോർട്ട് മിനിസ്റ്റർ ആക്കിയാല് ഞാൻ നിങ്ങൾക്ക് തിരിച്ചുതരുന്ന പ്രോമിസ് നിങ്ങളുടെ വണ്ടി ഏതു തരത്തിലും കസ്റ്റമൈസ് ചെയ്യാൻ പറ്റും. ആ രീതിയില് ഞാൻ പുതിയ നിയമം കൊണ്ടുവരും. നിങ്ങളുടെ വണ്ടിയില് പത്ത് ടയറ് കേറ്റണോ ഇരുപത് ടയറ് കേറ്റണോ പച്ച പെയിൻറോ നീല പെയിൻറോ അതോ ഇനി പെയിൻറേ വേണ്ടേ....ഇനി അതല്ല ബംപർ വേണോ, അതല്ല എന്താ വേണ്ടത്...ഇഷ്ടള്ള പോലെ നിങ്ങളുടെ വണ്ടി കസ്റ്റമൈസ് ചെയ്ത് കൊണ്ടുവരാനുള്ള നിയമം ഞാൻ കൊണ്ടുവരും. ഇത് സത്യം.