
kerala
35 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിക്കുന്നത് വീടുകളില്‍ നിന്ന് -ആരോഗ്യ മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ 35 ശതമാനം ആളുകൾക്കും കോവിഡ് ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് . വീട്ടിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും വരുന്ന അവസ്ഥയാണുള്ളതെന്നും , കൃത്യമായി ക്വറന്റൻ പാലിക്കാത്തതിനാലാണ് ഇതെന്നും മന്ത്രി പറഞ്ഞു - ഹോം കറന്റനിൽ കഴിയാൻ സൗകര്യമുള്ളവർ മാത്രമേ അത്തരത്തിൽ കഴിയാവു . അല്ലാത്തവർക്ക് സർക്കാർ സംവിധാനങ്ങൾ ലഭ്യമാണ് . വീട്ടിൽ ക്വറന്റീനിൽ കഴിയുന്നവർ റൂമിൽ നിന്നും പുറത്തിറങ്ങരുതെന്നും വീട്ടിലെ മറ്റുള്ളവർ മാസ്ക് ധരിക്കണമെന്നും വീണ ജോർജ് പറഞ്ഞു