
തമിഴകത്തിന്റെ പ്രിയ താരം സൂര്യക്ക് നാളെ പിറന്നാൾ
1997-ലെ 'നേരുക്കുനേർ' എന്ന സിനിമയിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം. എന്നാൽ ഇന്ന് കാണുന്ന സൂര്യയിലേക്കുള്ള ചുവടുകൾ ആരംഭിച്ചത് 2001 ചിത്രമായ 'നന്ദ'യിലൂടെയാണ്. തൊട്ടുപിന്നാലെ തന്നെ 2003ൽ 'കാക്ക കാക്കയും' റിലീസായി. ഗജിനി, അയാൻ, സിംഗം തുടങ്ങിയ ആക്ഷൻ ചിത്രങ്ങൾ സൂര്യയുടെതായി തിയേറ്ററുകളിലെത്തി. സൂര്യയുടെ കണ്ടിരിക്കേണ്ട ഏതാനും ആക്ഷൻ ചിത്രങ്ങൾ ഇതാ:

ഗജിനി: ബോളിവുഡിൽ ആമിർ ഖാനും അസിനും വേഷമിട്ട 'ഗജിനി' സൂര്യ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്. എ.ആർ. മുരുഗദോസ് ആണ് തമിഴ് ചിത്രത്തിന്റെ സംവിധായകൻ. ക്രിസ്റ്റഫർ നോളൻറെ 'മൊമെന്റോ' എന്ന പുസ്തകത്തെ അധികരിച്ചുള്ള ചിത്രം സൂര്യയുടെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്

24: ടൈം ട്രാവൽ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ സൂര്യ ട്രിപ്പിൾ റോളിൽ പ്രത്യക്ഷപ്പെട്ടു. വില്ലൻ കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് സൂര്യ തെളിയിച്ച ചിത്രം കൂടിയാണിത്

സിങ്കം: രോഹിത് ഷെട്ടിയുടെ ആക്ഷൻ ത്രില്ലർ ജനം നെഞ്ചിലേറ്റാൻ കാരണം സൂര്യയാണ്. പൊലീസ് വേഷത്തിൽ സൂര്യ എത്തിയ ഈ ചിത്രത്തിന് മൊത്തം മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു

രക്ത ചരിത്ര 2: അധോലോക നായകനിൽ നിന്നും രാഷ്ട്രീയക്കാരനായി മാറിയ വ്യക്തിയുടെ കഥാപാത്രത്തെ സൂര്യ അവതരിപ്പിച്ച ചിത്രമാണ് റാം ഗോപാൽ വർമ്മയുടെ 'രക്ത ചരിത്ര'

കാക്ക കാക്ക: ഗൗതം വാസുദേവ് മേനോനും ഒത്തുള്ള സൂര്യയുടെ ആക്ഷൻ ത്രില്ലർ. ഐ.പി.എസ്. ഓഫീസറുടെ വേഷം കൈകാര്യം ചെയ്ത സൂര്യയുടെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണിത്

കാക്ക കാക്ക: ഗൗതം വാസുദേവ് മേനോനും ഒത്തുള്ള സൂര്യയുടെ ആക്ഷൻ ത്രില്ലർ. ഐ.പി.എസ്. ഓഫീസറുടെ വേഷം കൈകാര്യം ചെയ്ത സൂര്യയുടെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണിത്