Headlines
Loading...
മദ്യശാലകള്‍ ഞായറാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കും; അമിത വില ഈടാക്കരുതെന്ന് ബാറുകള്‍ക്ക് നിര്‍ദ്ദേശം

മദ്യശാലകള്‍ ഞായറാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കും; അമിത വില ഈടാക്കരുതെന്ന് ബാറുകള്‍ക്ക് നിര്‍ദ്ദേശം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച്ച മദ്യശാലകളും തുറന്നു പ്രവര്‍ത്തിക്കും. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് മദ്യശാലകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയത്.

പെരുന്നാള്‍ പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്.

എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളിലാകും ഇളവുകള്‍. ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി വിഭാഗത്തില്‍ ഇളവുണ്ടാകില്ല. എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ എല്ലാ കടകള്‍ക്കും രാത്രി എട്ടുമണിവരെ തുറന്ന് പ്രവര്‍ത്തിക്കാം.

അതേസമയം മദ്യത്തിന് അമിത വില ഈടാക്കരുതെന്നും കൂടുതല്‍ സമയം തുറക്കരുതെന്നും ബാറുകള്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്.