രാജൻ പി ദേവ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്രതാരമാണ് രാജന്‍ പി. ദേവ്. ചലച്ചിത്രനടനും നാടകനടനുമായ എസ്. ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി 1954 മെയ് 20ന് ജനനം. ചേര്‍ത്തല ഹൈസ്‌ക്കൂള്‍, സെന്റ് മൈക്കിള്‍സ് കോളേജ് , എസ്.എന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.നാടകരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1984, 1986 എന്നീ വര്‍ഷങ്ങളില്‍ മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
സഞ്ചാരി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാതമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലെ പ്രതിനായകവേഷകമാണ് രാജന്‍ പി ദേവിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കിയത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ 18ഉം തമിഴില്‍ 32 കന്നഡയില്‍ 5ഉം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയത്തിനുപുറമെ അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
150ലേറെ ചിത്രങ്ങളില്‍ ചിത്രങ്ങളില്‍ അഭിനയിച്ച രാജന്‍ പി.ദേവ് അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിനെത്തിയ ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലാണ്. പ്രമേഹം, കരള്‍ രോഗം എന്നിവയെതുടര്‍ന്ന് 2009 ജൂലൈ 29ന് അന്തരിച്ചു.