‘അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പൊലീസ് പാടില്ല’; കോടതിയില്‍ വാക്കേറ്റം; മുട്ടില്‍ കേസ് പ്രതികളെ റിമാന്‍ഡ് ചെയ്തു
മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പൊലീസ് സംരക്ഷണയില്‍ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ പറഞ്ഞു. കേസില്‍ ഇന്നലെ അറസ്റ്റിലായ സഹോദരങ്ങളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത്. ഇന്നലെയാണ് ഇവരുടെ അമ്മ മരിച്ചത്.
എന്നാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഇത് വാക്ക്തര്‍ക്കത്തിന് വഴി വെച്ചു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ പൊലീസും കോടതിയും തയ്യാറായില്ല. ഒടുവില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മാധ്യമങ്ങള്‍ക്ക് മുമ്പിലും ഇക്കാര്യം പറഞ്ഞ പ്രതികളെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി. അറസ്റ്റ് വിവരം സംബന്ധിച്ച് പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്നും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇവര്‍ എത്താതെ അമ്മയുടെ സംസ്‌കാര ചടങ്ങ് നടത്തില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍