Headlines
Loading...
മോദി 2.0: പുതിയ മന്ത്രിമാര്‍ 43; പട്ടിക കാണാം...

മോദി 2.0: പുതിയ മന്ത്രിമാര്‍ 43; പട്ടിക കാണാം...

ന്യൂഡല്‍ഹി: 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന.

മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങൾ:-
1- നാരായണ്‍ റാണെ
2- സര്‍ബാനന്ദ സോനോവാള്‍
3- ഡോ. വീരേന്ദ്ര കുമാര്‍
4-ജ്യോതിരാദിത്യ സിന്ധ്യ
5- രാമചന്ദ്ര പ്രസാദ് സിങ്
6-അശ്വിനി വൈഷ്ണവ്
7- പശുപതി കുമാര്‍ പരസ്
8-കിരണ്‍ റിജിജു
9-രാജ് കുമാര്‍ സിങ്
10- ഹര്‍ദീപ് സിങ് പുരി
11- മന്‍സുഖ് മാണ്ഡവ്യ
12-ഭൂപേന്ദര്‍ യാദവ്
13- പുരുഷോത്തം രൂപാല
14-ജി. കിഷന്‍ റെഡ്ഡി
15-അനുരാഗ് ഠാക്കൂര്‍
16-പങ്കജ് ചൗധരി
17-അനുപ്രിയ സിങ് പട്ടേല്‍
18-സത്യപാല്‍ സിങ് ബാഘേല്‍
19-രാജീവ് ചന്ദ്രശേഖര്‍
20-ശോഭ കരന്ദലജെ
21-ഭാനുപ്രതാപ് സിങ് വര്‍മ
22-ദര്‍ശന വിക്രം ജര്‍ദോഷ്
23-മീനാക്ഷി ലേഖി
24-അന്നപൂര്‍ണ ദേവി
25-എ. നാരായണസ്വാമി
26-കൗശല്‍ കിഷോര്‍
27-അജയ് ഭട്ട്
28-ബി.എല്‍. വര്‍മ
29-അജയ് കുമാര്‍
30-ചൗഹാന്‍ ദേവുസിന്‍ഹ്
31-ഭഗവന്ത് ഖൂബ
32-കപില്‍ മോരേശ്വര്‍ പാട്ടീല്‍
33-പ്രതിമ ഭൗമിക്
34-ഡോ. സുഭാഷ് സര്‍ക്കാര്‍
35-ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
36-ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
37-ഡോ. ഭാരതി പ്രവീണ്‍ പവാര്‍
38-ബിശ്വേശ്വര്‍ ടുഡു
39-ശന്തനു ഠാക്കൂര്‍
40-ഡോ. മുഞ്ജപര മഹേന്ദ്രഭായി
41-ജോണ്‍ ബാര്‍ല
42- ഡോ. എല്‍. മുരുഗന്‍
43- നിതീഷ് പ്രമാണിക്

അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ രാജിയാണ് ഇതില്‍ ശ്രദ്ധേയം. ഹര്‍ഷവര്‍ധനെ കൂടാതെ ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന.  കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

രാജിവെച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെ: രമേശ് പൊഖ്റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി.

പുനഃസംഘടനാ സവിശേഷതകള

43 നിയുക്ത മന്ത്രിമാരില്‍ 36 പേര്‍ പുതുമുഖങ്ങള്‍
15 പേര്‍ക്ക് കാബിനറ്റ് പദവി
11 വനിതകള്‍(2 പേര്‍ക്ക് കാബിനറ്റ് പദവി)
ഒബിസി വിഭാഗത്തില്‍നിന്ന് 27 പേര്‍(അഞ്ചുപേര്‍ക്ക് കാബിനറ്റ് പദവി)
എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേര്‍(മൂന്നുപേര്‍ക്ക് കാബിനറ്റ് പദവി)
എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേര്‍(രണ്ടുപേര്‍ക്ക് കാബിനറ്റ് പദവി)
നിയുക്ത മന്ത്രിമാരില്‍

13 അഭിഭാഷകര്‍
ആറ് ഡോക്ടര്‍മാര്‍
അഞ്ച് എന്‍ജിനീയര്‍മാര്‍
ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍
നാല് മുന്‍മുഖ്യമന്ത്രിമാര്‍.