Headlines
Loading...
കോഴിക്കോട് അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ; ഭീകരബന്ധമെന്ന് ഇന്റലിജൻസ് സംഘം ; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ; ഭീകരബന്ധമെന്ന് ഇന്റലിജൻസ് സംഘം ; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് ; കോഴിക്കോട് അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. ചിന്താവളപ്പ് റോഡിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാദരാ മന്ദിരം സ്വദേശി ജുറൈസിനെ അറസ്റ്റ് ചെയ്തു .തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുവെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ഏഴിടങ്ങളിലായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.

വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചുവന്നത്. വിദേശ കോളുകൾ അടക്കം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഐ.ബി കണ്ടെത്തി. നമ്പറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഐ.ബി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മാസം ബെംഗളൂരുവിൽ അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിനു മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിലായിരുന്നു .നേരത്തെ കൊച്ചി കാക്കനാടും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പോലീസ് കണ്ടെത്തിയിരുന്നു.