Headlines
Loading...
കൊച്ചി ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിൻ കോച്ചുകള്‍ വേര്‍പെട്ടു

കൊച്ചി ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിൻ കോച്ചുകള്‍ വേര്‍പെട്ടു

കൊച്ചി ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിൻ കോച്ചുകള്‍ വേര്‍പെട്ടു. ഓട്ടത്തിനിടെ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയ്ക്ക് നെടുവന്നൂരില്‍ വെച്ചാണ് ട്രെയിനിന്റെ മുന്‍നിരയിലുള്ള കോച്ചുകള്‍ വേര്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. വേഗത കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ട്രെയിന്‍.

റെയില്‍വേ ജീവനക്കാര്‍ എത്തി ബോഗി ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ആലുവയില്‍ മെക്കാനിക്കല്‍ വിഭാഗം പരിശോധന നടത്തി ട്രെയിനിന് കുഴപ്പമില്ലെന്ന് സ്ഥിരീകരിച്ചു.