kerala
thiruvananthapuram
മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു, അപകടം കൂട് വൃത്തിയാക്കുന്നതിനിടെ
തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാകട സ്വദേശി അര്‍ഷാദാണ് മരിച്ചത്. പാമ്പുകളുടെ കൂടു വൃത്തിയാക്കുന്നതിടെയാണ് അര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്. രാജ വെമ്പാലയാണ് കടിച്ചത്.
കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെയായിരുന്നു രാജവെമ്പാല അര്‍ഷാദിനെ കടിച്ചത്. കടിയേറ്റ വിവരം സഹപ്രവര്‍ത്തകരോട് പറഞ്ഞതിനു പിന്നാലെ അര്‍ഷാദ് കുഴഞ്ഞു വീണു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് രാജവെമ്പാലകളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്.