Ernakulam
നായയോട് വീണ്ടും ക്രൂരത: ചാക്ക് കൊണ്ട് മുഖം മൂടിക്കെട്ടി പുഴയിൽ കെട്ടിത്താഴ്ത്തി
കൊച്ചി: മുഖം ചാക്ക് കൊണ്ട് മൂടിക്കെട്ടി ദേഹമാകെ മുറിവുകളുമായി നായക്കുട്ടിയെ കണ്ടെത്തി. പുഴയിലേക്ക് കയറുകൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു നായ. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കണ്ടെത്തിയ നായക്കുട്ടിയെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ കുളിക്കാനെത്തിയ ആനപ്പാപ്പാൻ ഈശ്വരനാണ് നായയെ കണ്ടത്. കയറിൽ കെട്ടിവലിച്ചാണ് നായയെ പുഴയ്ക്കരികിലെ നടപ്പാതയിലേക്ക് എത്തിച്ചിരിക്കുന്നത്. നടപ്പാത നിറയെ നായയെ കെട്ടിവലിച്ച പാടുകളും രക്തക്കറയുമാണ്.