kerala
മുന്‍കൂറായി ഫീസ് നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുത്: ഹൈക്കോടതി
ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുതെന്ന സുപ്രധാന നിര്‍ദ്ദേശവുമായി ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍ നിന്നും മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ കോടതിയ്ക്ക് മുന്‍പാകെ എത്തിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു നിര്‍ദ്ദേശം. മുന്‍കൂറായി വാങ്ങുന്നത് ചൂണ്ടിക്കാട്ടി രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.