Headlines
Loading...
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ വില ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമായി. ബുധനാഴ്ചയും സ്വർണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. എന്നാൽ മൂന്നു ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ചൊവ്വാഴ്ച സ്വർണവില കൂടിയിരുന്നു. പവന് 200 രൂപയാണ് ചൊവ്വാഴ്ച വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജൂലൈ 16നും സ്വർണവില 36,200 രൂപയായിരുന്നു. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു- പവന് 35,200 രൂപ.

ദേശീയതലത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.47 ശതമാനം കുറഞ്ഞ് 47,450 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് മഞ്ഞലോഹത്തിന് വില കുറയുന്നത്. വെള്ളിയുടെ വിലയിലും കുറവുണ്ടായി. വെള്ളി വില 0.97 ശതമാനം താഴ്ന്ന് കിലോയ്ക്ക് 67,036 രൂപയായി. രാജ്യാന്തര വിപണിയിലും സ്വർണവില കുറഞ്ഞു. ഒന്നര ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണ വില താഴ്ന്നത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1798.27 ഡോളറാണ്.

സംസ്ഥാനത്ത് കഴിഞ്ഞ 22 ദിവസങ്ങളിലെ സ്വർണവില ചുവടെ (വില പവന്, 22 കാരറ്റ്)

ജുലൈ 1 - 35,200

ജുലൈ 2 - 35360

ജുലൈ 3- 35,440

ജുലൈ 4- 35,440

ജുലൈ 5- 35,440

ജുലൈ 6- 35,520

ജുലൈ 7- 35,720

ജുലൈ 8- 35,720

ജുലൈ 9- 35,800

ജുലൈ 10- 35,800

ജുലൈ 11- 35,800

ജൂലൈ 12- 35720

ജൂലൈ 13- 35840

ജൂലൈ 14- 35920

ജൂലൈ 15- 36120

ജൂലൈ 16- 36200

ജൂലൈ 17- 36000

ജൂലൈ 18- 36000

ജുലൈ 19- 36000

ജുലൈ 20- 36200

ജൂലൈ 21- 35,920

ജൂലൈ 22- 35,640

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്ന് നിർബന്ധമില്ല. ‌രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് രാജ്യത്തെ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിലെ സ്വർണ വില നിശ്ചയിക്കുന്നത്.

2008ന് ശേഷം, കൃത്യമായി പറഞ്ഞാൽ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിലേക്ക് തിരിഞ്ഞത്. വിശേഷ അവസരങ്ങളിൽ ധരിക്കുന്ന ആഭരണം എന്ന നിലയില്‍ നിന്ന് വിശ്വസിക്കാവുന്ന നിക്ഷേപമായി ഇന്ന് സ്വർണം മാറി. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഒന്നര പതിറ്റാണ്ട് മുൻപ് പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് മൂന്നിരട്ടിയിലധികമാണ് വില.