Headlines
Loading...
ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

ഉദുമ:ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് ഹയർ സെക്കണ്ടറി ഡിപ്പാർട്ട്മെൻ്റ് അനുവദിച്ച രണ്ടേമുക്കാൽ കോടി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹയർ സെക്കൻ്ററി വിഭാഗത്തിൻ്റെ പുതിയ കെട്ടിടം ഫെബ്രുവരി രണ്ടാം വാരത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോ
കോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഗംഭീരമായി നടത്താൻ പിടിഎ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച മൂന്നു മണിക്ക് വിളിക്കാൻ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബുകൾ, മുൻ അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് ക്ഷണിക്കും. 
സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ കെട്ടിടോദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അനു
മോദിക്കും. 
പിടിഎ പ്രസിഡൻ്റ് സത്താർ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം ലളിത സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ടിവി മധുസൂധനൻ വിശദീകരണം നൽകി. 
പിടിഎ വൈസ് പ്രസിഡൻ്റ് 
സികെ അശോകൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ പിവി ജയന്തി, ചന്ദ്രൻ കൊക്കാൽ, എൻ ചന്ദ്രൻ, കെ സുകുമാരി, വികെ സക്കരിയ, എസ് ഭാവന, കെ സുജാത, രജിത അശോകൻ, സുനിതകുമാരി, ടികെ ഉഷാകുമാരി, കെകെ കുഞ്ഞിരാമൻ, എം ലളിത, അബ്ബാസ് പാക്യാര, അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ കുസുമം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു