Headlines
Loading...
ഒരു വര്‍ഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നില്‍ മേഘ്‌ന രാജ്! ചിരു ആഗ്രഹിച്ചത് യാഥാര്‍ത്ഥ്യമാക്കി നടി! കമന്റുമായി നസ്രിയ നസീം

ഒരു വര്‍ഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നില്‍ മേഘ്‌ന രാജ്! ചിരു ആഗ്രഹിച്ചത് യാഥാര്‍ത്ഥ്യമാക്കി നടി! കമന്റുമായി നസ്രിയ നസീം

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടവെയായിരുന്നു ചിരുവിന്റെ വിയോഗം. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനേയും നഷ്ടമായത്. എനിക്കൊരു കുഴപ്പവുമില്ല, ഞാന്‍ തിരിച്ചുവരുമെന്ന് പറഞ്ഞ് പുഞ്ചിരിച്ച് ആശുപത്രിയിലേക്ക് പോയ ചിരു യാത്രയായെന്ന് അറിഞ്ഞതോടെ മേഘ്‌നയും തകര്‍ന്ന് പോവുകയായിരുന്നു. മേഘ്‌ന എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തായിരുന്നു എല്ലാവരും സങ്കടപ്പെട്ടത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോ കണ്ട് ആരാധകരും സങ്കടപ്പെട്ടിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്ന് പറഞ്ഞായിരുന്നു മേഘ്‌ന മുന്നേറിയത്.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ മേഘ്‌ന രാജ്

പിന്നീടങ്ങോട്ട് എല്ലായിടത്തും ചിരുവിന്റെ സാന്നിധ്യവും മേഘ്‌ന ഉറപ്പാക്കുകയായിരുന്നു. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ചിരുവിന്റെ ഫോട്ടോയില്‍ കാണിക്കാനും മേഘ്‌ന ആവശ്യപ്പെട്ടിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ സന്തോഷവതിയായി ജീവിക്കണമെന്ന ചിരുവിന്റെ വാക്കുകള്‍ മേഘ്‌ന പിന്തുടരുകയായിരുന്നു. അധികം വൈകാതെ താന്‍ അഭിനയ രംഗത്തേക്ക് തിരികെയെത്തുമെന്ന് മേഘ്‌ന പറഞ്ഞിരുന്നു.
ഇടവേളയ്ക്ക് ശേഷമായി ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് മേഘ്‌ന രാജ്. ജൂനിയര്‍ സിക്ക് 9 മാസമായി. ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മേഘ്‌ന ഫോട്ടോ പോസ്റ്റ് ചെയ്തത്. മൈ ധീ എന്ന കമന്റുമായാണ് നസ്രിയ എത്തിയത്. ഹഹഹ നസി പാപ്പയെന്നായിരുന്നു മേഘ്‌നയുടെ മറുപടി. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.