Headlines
Loading...
ത്യാഗ സ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍; പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ പ്രാര്‍ത്ഥന

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍; പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ പ്രാര്‍ത്ഥന

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ബലിപെരുന്നാള്‍ ആഘോഷം.

പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകന്‍ ത്യാഗത്തിന്റെയും ഓര്‍മ്മ പുതുക്കുകയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍. തന്റെ മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം തീരുമാനിച്ചു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകന് പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഈ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തിലെ ബലി കര്‍മ്മം നടത്തുന്നത്. പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രാര്‍ത്ഥന. പരമാവധി നാല്‍പ്പത് പേര്‍ക്ക് പങ്കെടുക്കാം.