kerala
ലോകസഞ്ചാരിയായി കൊച്ചിയിലെ നായ്; സന്ദര്ശിച്ചത് മുപ്പതോളം രാജ്യങ്ങൾ
ഒരുകാലത്ത് കൊച്ചിയുടെ വഴിയോരത്ത് ഭക്ഷണം കിട്ടാതെ അലഞ്ഞ നായ്ക്കുട്ടി ഇന്ന് ലോകസഞ്ചാരി. ഫോർട്ട്കൊച്ചിയിൽനിന്ന് 2017ൽ കടൽ കടന്ന 'ചപ്പാത്തി' എന്ന നായ് ഏറ്റവും കൂടുതൽ ലോകസഞ്ചാരം നടത്തിയ നായ്ക്കുട്ടിയെന്ന റെക്കോഡുമിട്ടു.
യുെക്രയ്ൻ സ്വദേശികളായ ക്രിസ്റ്റീന മസലോവ-യുജിൻ പെദ്രോസ് ദമ്പതികൾക്കൊപ്പം ഏഷ്യ, യൂറോപ് ഭൂഖണ്ഡത്തിലെ 30 രാജ്യവും 11 കടലും താണ്ടി 14 ദ്വീപും 116 നഗരവും സന്ദർശിച്ചു. 16 തരം വാഹനത്തിലൂടെ 55,000 കി.മീറ്ററാണ് സഞ്ചരിച്ചത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സ്, നാഷനൽ രജിസ്റ്റർ ഓഫ് യുെക്രയ്ൻ തുടങ്ങിയ ലോകത്തിലെ വിവിധ െറേക്കാഡാണ് ഇൗ നായ്ക്കുട്ടി നേടിയത്. ഫോർട്ട്കൊച്ചി കാഴ്ചകൾ കണ്ടുനടക്കവെയാണ് ഒരു കുപ്പത്തൊട്ടിയിൽ കീറത്തുണികൾക്കിടയിൽ വിശന്നുവലഞ്ഞ് അവശനായി കിടന്ന നായ്ക്കുട്ടിയെ യുെക്രയ്ൻ ദമ്പതികൾ കണ്ടത്. 2017 ഫെബ്രുവരി 17നായിരുന്നു സംഭവം. നായുടെ ൈദന്യാവസ്ഥ ഇരുവെരയും വേദനിപ്പിച്ചു. ചവറ്റുകൊട്ടയിൽനിന്ന് നായ്ക്കുട്ടിയെ എടുത്ത് സംരക്ഷണം നൽകി രക്ഷിച്ചു.
ഇതിനിെട ദമ്പതികളും നായ്ക്കുട്ടിയുമായി പിരിയാനാവാത്ത വലിയ ആത്മബന്ധമായി. ഇതോടെ യാത്രയിൽ കൂടെകൂട്ടാൻ തീരുമാനിച്ചു. പ്രാദേശിക നിയമനടപടികൾ പൂർത്തിയാക്കി പ്രത്യേകാനുമതി നേടി ട്രെയിൻ മാർഗം മുംബൈയിലും അവിടെനിന്ന് വിമാനയാത്രയിലൂടെ യുെക്രയ്നിലുമെത്തി.
കേരളത്തിൽ തങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണമായ 'ചപ്പാത്തി' എന്ന് ഇവർ നായ്ക്കുട്ടിക്ക് പേരുമിട്ടു. തുടർന്ന് ഇവർക്കൊപ്പം 'ചപ്പാത്തി' ലോകസഞ്ചാരം തുടങ്ങി. ട്രാവൽ ചപ്പാത്തിയെന്ന് പേരിട്ട ഇൻസ്റ്റഗ്രാമിലൂടെയാണ് റെേക്കാഡ് കരസ്ഥമാക്കിയ വിവരം യുെക്രയ്ൻ ദമ്പതികൾ വെളിപ്പെടുത്തിയത്.