ആലപ്പുഴ : ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്‌ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്‌റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎൽഎയുടെ കൈയും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നിൽ വയ്‌ക്കുമെന്നും കുടുംബാംഗങ്ങൾക്ക് വിഷം നൽകുമെന്നുമാണ് ഭീഷണി. ബെന്നി മാർട്ടിൻ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത്. ഒമ്പത് ദിവസത്തിനകം രാജ്യംവിടണമെന്നും കത്തിലുണ്ട്.