kasaragod
ഉദുമ സ്വദേശിയുടെ മൃതദേഹം കൊണ്ടുവരുന്ന ആംബുലൻസ് ഉൾപ്പെടെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
പഴയങ്ങാടി . കണ്ണൂർ എയർപോർട്ടിൽ നിന്നും മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസും പിക് അപ് വാനും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്ക് . ആംബുലൻസ് ഡവർ കാസറഗോഡ് ഉദുമ സ്വദേശി ശ്രീജിത് , ( 42 ) , സഹോദരൻ ബാബുരാജ് , ( 35 ) , വിദേശത്ത് നിന്നും മൃതദേഹത്തോടൊപ്പം ആംബുലൻസിൽ യാത്ര ചെയ്തിരുന്ന രവീന്ദ്രൻ ( 40 ) ഇയാളുടെ ഭാര്യ ബന്ധുക്കളായ മൂന്ന് പേർ , പിക്സ് അപ്പ് വാൻ ഡ്രൈവർ പടന്നപ്പാലം സ്വദേശി ഷെയ്ഖ് അലി ( 50 ) , മകൻ അബ്ദുൾ ഖാദർ ( 29 ) എന്നിവർക്കാണ് പരിക്കേറ്റത് .
ഇന്ന് രാവിലെ 11.30 മണിയോടെ കെ.എസ്.പി.ടി റോഡിൽ അടുത്തില ഇറക്കത്തിൽ ആണ് ആംബുലൻസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആംബുലൻസ് ഡ്രൈവറുടെയും പിക് അപ്പ് വാൻ ഡ്രൈവറുടെയും നില ഗുരുതരമാണ് .