gold rate
കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 5000 രൂപയോളമായി
രണ്ട് ദിവസമായി മേലേയ്ക്ക് കുതിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്നലെ 160 രൂപ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 35,920 രൂപയായി. ഗ്രാമിന് 4490 രൂപയും. ഇന്നലെ ഗ്രാമിന് 4,480 രൂപയായിരുന്നു. പവന് 35,840 രൂപയും. ജൂലൈയില്‍ 720 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചിട്ടുള്ളത്.
ജൂലൈ 27 ന് ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായിരുന്നു നിരക്ക്. ജൂലൈ ഒന്നാം തീയതി 35200 രൂപയായിരുന്നു സ്വര്‍ണവില. ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്.
അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,816 ഡോളറാണ് നിരക്ക്.